Tuesday, December 10, 2013

ഒരു ഫേസ്ബുക്ക്‌ പ്രണയം

Posted by Sreelekshmi Kurup at 1:15 AM
ഈ പ്രേമത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പറഞ്ഞത് കേൾക്കുമ്പോൾ നമ്മുടെ കഥാനായികയ്ക്ക് പണ്ട് പരമ പുച്ഛമായിരുന്നു എന്നിട്ടെന്തായി പുച്ഛക്കാരി തലയും കുത്തി ഒരു പ്രേമത്തിൽ ചെന്ന് വീണു സംഭവം നടക്കുന്നത് ഒരു 3 കൊല്ലങ്ങൾക്ക് മുൻപാണ്
കൂട്ടുകാർ എല്ലാരും ഫേസ്ബുക്കിൽ തകർക്കുന്നെന്നു അറിഞ്ഞപ്പോൾ  നമ്മുടെ കഥാനായിക ഫേസ്ബുക്കിൽ ഒരു അക്കൗണ്ട്‌ എടുത്തു പക്ഷെ പാവം നായികയ്ക്ക് സംഭവം എന്താന്നു കാര്യമായി അറിയില്ലാരുന്നു 
വരുന്ന ഫ്രണ്ട് റിക്വസ്റ്റ്കൾ എല്ലാം നായിക അങ്ങ് അക്സിപ്റ്റി 
അങ്ങനെ ഒരു വിരുതൻ നമ്മുടെ നായികയോട് അങ്ങു ചാറ്റാൻ തുടങ്ങി 
പാവം നായിക വിരുതൻ നമ്മുടെ നായിക സുന്ദരിയാണെന്ന് പറഞ്ഞപ്പോളെക്കും നായിക അങ്ങു പൊങ്ങി പോയി താഴോട്ട് വരാൻ നായിക അങ്ങ് മടിച്ചു 
അതങ്ങനാണല്ലോ സുന്ദരിയാണെന്നു പറഞ്ഞാൽ ഇത് പെണ്ണും ഒന്ന് പൊങ്ങും 
നമ്മുടെ വിരുതൻ ആളൊരു സംഭവം ആരുന്നു .ഒറ്റ ദിവസം കൊണ്ടേ നായിക വെറുമൊരു പോട്ടിയാണെന്ന് വിരുതന് മനസിലായി 
എന്നാ പിന്നെ വളച്ചേക്കാമെന്ന് വിരുതനും അങ്ങ് വിചാരിച്ചു 
ഗൊച്ചു ഗള്ളൻ വിരുതൻ പുതിയ പല നമ്പറുകളും ഐശ്വര്യമായി റിലീസ് ചെയ്തു നുമ്മ നായിക ആ നമ്പറുകൾ റോങ്ങ്‌ നമ്പറുകൾ ആണെന്ന് അറിയാതെ ഹാർട്ട്‌ലെ ഫോണ്‍ ബുക്കിൽ സൂക്ഷിച്ചു വച്ച് 
വിരുതൻ തകർത്തു നമ്പറുകൾ വീണ്ടും വീണ്ടും റിലീസ് ചെയ്തു 
പിന്നെ നായിക വിരുതന് വേണ്ടി ഫേസ്ബുക്കിൽ രാവും പകലും ഒഴിച്ച് കാത്തിരുന്നു 
നമ്മുടെ വിരുതൻ ഒരു വിരുതൻ തന്നെ അല്ലെ അവൻ നായികയെ പൊക്കി പൊക്കി അവസാനം വളച്ചൊടിച്ചു ചാക്കിലാക്കി 
ഹാ നമ്മുടെ പുച്ഛക്കാരി നായിക വിരുതന്റെ  നമ്പറിൽ തലയും കുത്തി വീണു 
അങ്ങനെ ആ ഫേസ്ബുക്ക്‌ പ്രേമം അധികം വൈകാതെ ഫോണ്‍ പ്രേമത്തിലേക്ക് വഴിമാറി ജീവിതത്തിൽ ഒരിക്കലും റീചാർജ് ചെയ്യാത്ത നായിക അന്നുമുതൽ  BSNL ന്റെ ഒരു " തിരക്കു പിടിച്ച കസ്റ്റമർ " ആയി മാറി 
മൊബൈൽ പണി മുടക്കുമ്പോൾ നായിക മോബിലെന്റെ ചേട്ടൻ ആ വാലുള്ള ലാൻഡ്‌ ലൈൻ ഫോണിനെ ആശ്രയിച്ചു 
മകളും മൊബൈലും തമ്മിലുള്ള അഗാധ ബന്ധം കണ്ടു നായികയുടെ മാതാശ്രീയും പിതാശ്രീയും മുഖം ചുളിചെങ്കിലും നമ്മുടെ നായിക അത് വളരെ നന്നായി ഡീൽ ചെയ്തു അങ്ങനെ മാസങ്ങൾ കഴിഞ്ഞു നായികക്ക് പ്രേമം അങ്ങ് തലക്ക് പിടിച്ചു 
പെട്ടന്ന് ഒരു ദിവസം നമ്മുടെ വിരുതൻ ഫേസ്ബുകിന്നു അങ്ങ് അപ്രത്യക്ഷനായി പാവം നായിക വിരുതനെ കുറെ തിരഞ്ഞു ഫോണിൽ കൂടെയും അല്ലാതെയും പക്ഷെ നമ്മുടെ നായിക നിരാശയായി 
നായിക വിളിക്കുമ്പോൾ എല്ലാം വിരുതൻ ഫോണ്‍ കട്ട്‌ ചെയ്യാൻ തുടങ്ങി 
അതോടെ നായികയ്ക്ക് ഒന്ന് മനസിലായി പണ്ട് ഹാർട്ടിൽ സൂക്ഷിച്ച നമ്പറുകൾ എല്ലാം റോങ്ങ്‌ നമ്പറുകൾ ആണെന്ന് 
നായിക നിരാശ കാമുകിയിലേക്ക് വഴി മാറി 
നിരാശ ഗാനങ്ങൾ കേട്ട് തുടങ്ങി 
അതോടെയും തീര്ന്നില്ല ആ സെമെസ്റെരിലെ റിസൾട്ട്‌ പിറ്റേ ആഴ്ച വെടിക്കെട്ട്‌ പോലെ സ്റ്റൈൽ ആയി റിലീസ് ചെയ്തു 
വെടിക്കെട്ട്‌ പോലെ നായിക സപ്പ്ളി  ഏറ്റു വാങ്ങി സംപൂജ്യ ആയി തീര്ന്നു ,നല്ല പോലെ പഠിച്ചു കൊണ്ടിരുന്ന നായിക ഇപ്പൊ വട്ട പൂജ്യം .ഒരു ഫേസ്ബുക്ക്‌ പ്രേമം ഒപ്പിച്ച ഗുലുമാൽ അല്ലാതെന്തു 
(ഈ കഥ ഒരിക്കലും സാങ്കല്പികം അല്ല ഫേസ്ബുക്ക്‌ പ്രണയങ്ങളിൽ പെട്ട് ജീവിതം തന്നെ ഇല്ലാതാകുന്ന ഒരുപാട് പെണ്‍കുട്ടികൾ ഉണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന പെണ്‍കുട്ടി  അവളുടെ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.നിങ്ങൾ  സോഷ്യൽ സൈറ്റിൽ കൂടി പരിചയപ്പെടുന്ന ആരെയും യാഥാർത്ഥ ജീവിതവുമായി  കൂട്ടിമുട്ടിക്കരുത്.സോഷ്യൽ സൈറ്റിൽ കൂടി  നിങ്ങളെ ആര്ക്കും അനായാസമായി കബളിപ്പി ക്കാം പ്രത്യേകിച്ചും കൗമാരക്കാരായ പെണ്‍കുട്ടികളെ .)

0 comments:

Post a Comment

 

മൊഞ്ചത്തി കുട്ടി Copyright © 2014 Design by Sreeji Renjith Sree | Renjith