Wednesday, January 8, 2014

Posted by Sreelekshmi Kurup at 8:23 AM 0 comments
ഒരു ട്രെയിൻ യാത്രയുടെ കഥ 

ഈ കഥ നടക്കുന്നത് ഡിസംബർ 31 നാണ് 
അതായത് 2013 ഡിസംബർ 31 
അന്ന് ദിവസം രാവിലെ ഞാൻ ഉൾപ്പെടുന്ന 4 സുന്ദരിമാർ 
ഏറണാകുളത്തോട് വിട പറഞ്ഞു 
എന്താരുന്നു ആ യാത്ര ഓ പറയാൻ വയ്യ എന്നാലും അങ്ങ് പറയാം 
കാരണം ഭാവിയിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇത് നിങ്ങൾക്കും ഉപകാരപ്പെടുമല്ലോ 

രാവിലെ 4 മണിക്ക് ഞാൻ ഉറക്കത്തിൽ നിന്ന് ഉറക്കമില്ലാമയിലേക്ക് മനോഹരമായി റീലോഡ് ചെയ്തു 
അടുത്ത് കിടന്ന ആരതി രാധാകൃഷ്ണനെ ഞാൻ നൈസ് ആയി വിളിച്ചു പടച്ച തമ്പുരാനേ ഓൾ എന്നെ കൊല്ലാതെ വിട്ടത് എന്റെ ഭാഗ്യം
എന്നിട്ടും ഞാൻ പഠിച്ചില്ല അതിലും നൈസ് ആയി നുമ്മ ഐശ്വര്യ വേണുഗോപാലിനെ വിളിച്ചു
ഒരു ഇടിയും ഒരു ഗെറ്റ് ഔട്ട്‌ പറച്ചിലും മാത്രമേ എനിക്ക് ഓർമ ഉള്ളു ഓൾ എന്നെ തേക്കാതെ വിട്ടത് എന്റെ ഭാഗ്യം
അവരെ പറഞ്ഞിട്ടും കാര്യമില്ല തലേദിവസത്തെ എന്റെ കത്തി അടി കഴിഞ്ഞു പാവങ്ങളെ ഞാൻ ഉറങ്ങാൻ അനുവദിച്ചത് വെളുപ്പാൻ കാലത്ത് 2 മണിക്കായിരുന്നു

അടുത്തത് വിളിച്ചത് രമണൻ അഥവാ ശ്രുതിയെ ആരുന്നു
ഓള് ഒന്നും പറഞ്ഞില്ല

എന്തായാലും ഞങ്ങൾ കറക്റ്റ് സമയത്ത് തന്നെ ഞങ്ങൾ സ്റ്റേഷനിൽ ചെന്ന്
ആദ്യമായി നേരത്തെ ഒരു സ്ഥലത്ത് എങ്കിലും എത്തിയതിന്റെ അഹങ്കാരം ആരതി മാടത്തിന്റെ മുഖത്ത് പ്രതിഭലിച്ചു കാണാമാരുന്നു
രമണന്റെ മുഖം പുച്ഛം കൊണ്ട് അപ്പോളും നിറഞ്ഞിരുന്നു
6:25 നു ട്രെയിൻ വരുമെന്നു റെയിൽവേ സ്റ്റേഷനിലെ ചാച്ചി വിളിച്ചു പറയുന്നുണ്ടാരുന്നു

ടിക്കറ്റ്‌ എടുക്കാൻ ഞാൻ പോയപ്പോൾ ആരതി മാടതിനോട് ചോദിച്ചു
" അളിയാ നമുക്ക് സ്ലീപറിൽ ടിക്കറ്റ്‌ എടുത്താൽ പോരെ ?
"
അളിയൻ മൊഴിഞ്ഞു " നീ ആരാടി അംബാനിയുടെ മോളോ ജനറൽ മതി "
അതോടെ എന്റെ സ്ലീപർ മോഹം പമ്പ കടന്നു അങ്ങനെ ടിക്കറ്റ്‌ഉം എടുത്ത്
രണ്ടാം പ്ലാറ്റ്ഫോംൽ ചെല്ലുമ്പോൾ അതാ ഒരു ട്രെയിൻ വരുന്നു അതും 6:25 നു
ഓ റെയിൽവേക്ക് ഇത്ര കൃത്യനിഷ്ട്ടയോ
ചാടി ട്രെയിനിൽ കയറി
ട്രെയിൻ അമ്മച്ചി എന്താന്നറിയില്ല ഇങ്ങനെ ഇഴയുന്നേ മിസ്സ്‌ വേണുഗോപാൽ സംശയം ഉയർത്തി
സമയം ആകുമ്പോൾ സ്പീഡ് വരും മിസ്സ്‌ രാധാകൃഷ്ണൻ മൊഴിഞ്ഞു
അപ്പോൾ ഒരു മൊട്ടത്തലയൻ മാമൻ ചോദിച്ചു " നിങ്ങൾ എവിടെ പോകാനാ ??
"കായംകുളത്ത്" ഞങ്ങൾ ഒരേ ശ്വാസത്തിൽ പറഞ്ഞു

അപ്പോൾ മൊട്ടത്തലയൻ മാമൻ ഞങ്ങളോട് ആ ദുർവാർത്ത ഉണർത്തിച്ചു
" മക്കളെ ഈ ട്രെയിൻ എറണാകുളം സൗത്ത് വരെയേ ഉള്ളു "
ഞാനും മറ്റു 2 പേരും ഞെട്ടിയെങ്കിലും മിസ്സ്‌ രാധാകൃഷ്ണൻ കൂൾ ആയി ഇരുന്നു തലയാട്ടി അത് കണ്ടു വണ്ടർ അടിച്ച മൊട്ട മാമൻ വീണ്ടും പറഞ്ഞു
" മക്കളെ ഈ ട്രെയിൻ എറണാകുളം സൗത്ത് വരെയേ ഉള്ളു "
രണ്ടാമത്തെ പറച്ചിൽ ഏറ്റു
മിസ്സ്‌ .രാധാകൃഷ്ണൻ ടെൻഷനോടെ ചാടി എഴുനേറ്റു അലറി

" അയ്യോ വണ്ടി നിർത്തോ ആളിറങ്ങാൻ ഉണ്ടേ "
അപ്പോൾ മൊട്ടത്തലയൻ വീണ്ടും മൊഴിഞ്ഞു
" ഇത് ബസ്‌ അല്ല സൗത്തിലെ ഇനി ട്രെയിൻ നിർത്തു

നിങ്ങൾ ഒരു ഓട്ടോ പിടിച്ചു നോർത്തിൽ പോകു നിങ്ങൾക്ക് ട്രെയിൻ കിട്ടും ,ട്രെയിൻ ലേറ്റ് ആണ് be positive "

മൊട്ട മാമനു നന്ദി പറഞ്ഞു ഞങ്ങൾ ഓട്ടത്തിൽ concentrate ചെയ്തു
മിസ്സ്‌ രാധാകൃഷ്ണൻ 100-150 സ്പീഡിൽ മുന്പിലും 50-60
സ്പീഡിൽ ഋഷിരാജ് സിംഗിനെ മനസ്സിൽ വിചാരിച്ചു ഞങ്ങളും പിറകേ ഓടി
രമണൻ ഒരു ഓട്ടോ പിടിച്ചു
ഞങ്ങൾ ചാടി ഓട്ടോയിൽ കയറി
"എത്ര ചേട്ടാ നോർത്ത് വരെ?" ഞാൻ ചോദിച്ചു
"80" അദ്ദേഹം അല്പം ഗമയോടെ പറഞ്ഞു
"80 രൂപയോ ???അത് പറ്റില്ല"" രമണൻ വിട്ടു കൊടുത്തില്ല
വേണുഗോപാൽ രമണനോട്‌ പറഞ്ഞു പോട്ടെ രമണാ ട്രെയിൻ കിട്ടണ്ടേ??"
രമണൻ ഒന്ന് അടങ്ങി
രാധാകൃഷ്ണൻ നിശബ്ധയായിരുന്നു

ഓ അങ്ങനെ ഒരു വിധം ഞങ്ങൾ നോർത്തിൽ എത്തി അപ്പൊ അതാ വരുന്നു ഞങ്ങൾടെ ട്രെയിൻ
കയ്യിൽ ഇരുന്നത് ജനറൽ ടിക്കറ്റ്‌ ആണേലും ഇരിക്കണം എന്നുള്ള അതിമോഹവുമായി സ്ലീപറിൽ വലിഞ്ഞു കയറി

മുകളിലെ ബെർത്തിൽ 3 സുന്ദരിമാരെ ഇരുത്തിയിട്ട് താഴത്തെ സീറ്റിൽ ഞാൻ ഇരുന്നു

ചങ്ങനാശ്ശേരി വരെ സുഖമായി ഒടുക്കത്തെ ജാടയിൽ ഞങ്ങൾ ഇരുന്നു
(എന്നാലും കാണുന്നവർ എല്ലാരും TTE ആണെന്നൊരു തോന്നൽ എനിക്കുണ്ടാരുന്നു
അത് വരാൻ പോകുന്ന പൂരത്തിന്റെ മുന്നോടി ആണെന്ന് പിന്നീടാനെന്റെ ശിവനെ പിടി കിട്ടിയത് )

എന്താ ഒരു ലുക്ക്‌ 4 എണ്ണത്തിനും മൊബൈൽ ഫോണ്‍ ഹെഡ്സെറ്റ് 3-4 ബാഗ്സ് കണ്ടാൽ നല്ല ഒന്നാന്തരം മാന്യമാർ പക്ഷെ ജനറൽ കമ്പാർട്ട്മെന്റ്റിലെ ടിക്കെറ്റും കൊണ്ട് സ്ലീപറിൽ കയറിയ അലവലാതികൾ ആണെന്ന് ആരും അറിയുന്നില്ലല്ലോ
ചങ്ങനാശ്ശേരി ആയപ്പോൾ മിസ്സ്‌ വേണുഗോപാൽ ബാഗ്‌ എടുക്കാൻ ആയി സ്ലോ മോഷനിൽ താഴെ ഇറങ്ങി
അത് വരെ പാട്ടും കേട്ട് കൊണ്ടിരുന്ന രമണൻ അലറി
ഐശ്വര്ര്യേ TTE !!!!!!!!!!!!!!!!!!!!!!!!!!!!!
TTE എന്ന് കേട്ടതെ ഉള്ളു
മിസ്സ്‌ .രാധാകൃഷ്ണൻ ബെർത്തിൽ നിന്നും ഒറ്റച്ചാട്ടം
(ആ ചാട്ടം അവൾ ഒളിമ്പിക്സിൽ ചാടിയിരുന്നെങ്കിൽ ഗോൾഡ്‌ മെഡൽ കിട്ടിയേനേം
എല്ലാരും ഞങ്ങളെ തന്നെ തുറിച്ചു നോക്കി
സംഭവിക്കുന്നത് എന്തെന്ന് മനസിലാകാതെ നിന്ന എന്നെയും വിളിച്ചോണ്ട് രാധാകൃഷ്ണൻ toilet ലേക്ക് ഓടി

" അയ്യേ ഞാൻ ഇല്ല "
ഞാൻ മൊഴിഞ്ഞു
" ഇങ്ങോട്ട് വാ പെണ്ണെ ദോ അവിടെ TTE "
ഞാൻ ചാടി toilet ൽ കയറി കൂടെ 2 സുന്ദരിമാരും
അത് വരെ toilet ന്റെ സമെൽ പറ്റാത്ത വേണുഗോപാൽ
ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ടു ഞാൻ വണ്ടർ അടിച്ചു
പോയി

"അളിയാ നമുക്ക് TTE യോട് കാര്യം പറഞ്ഞാലോ ജനറലിൽ കയറാൻ പറ്റിയില്ലെന്നു വേണുഗോപാൽ ആരാഞ്ഞു
ഓ പിന്നെ പറയണ്ട താമസമേ ഉള്ളു അങ്ങേരു 500 രൂപ ഫൈൻ അടിക്കും
നീ ഇവിടെ നിൽക്കുന്നോ അതോ 500 രൂപ ആ കാലമാടനു കൊടുക്കുന്നോ ??"

ആ ചോദ്യത്തോടെ മിസ്സ്‌ വേണുഗോപാലിനു തൃപ്തിയായി
വെറുതെ എന്തിനാ 500 രൂപ കളയുന്നെ അതിലും ഭേദമല്ലേ toilet

എന്നാലും എന്റെ അയ്യപ്പാ ഞങ്ങളോടിത് വേണ്ടാരുന്നു



ആ toilet ൽ ഇരുന്നു ഏതായാലും ഞങ്ങൾ കായംകുളം തികച്ചു

ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ ആ കമ്പാർട്ട്മെന്റിൽ ഇരുന്നവർ എല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടാരുന്നോ എന്നൊരു ഡൌട്ട്

Tuesday, December 10, 2013

പ്രകാശം പരക്കട്ടെ

Posted by Sreelekshmi Kurup at 3:38 AM 0 comments
വര്ഷങ്ങള്ക്ക് മുന്പാണ്  ഞാൻ നളിനി ജമീലയുടെ ഒരു അഭിമുഖം വായിക്കാൻ ഇടയാകുന്നത് 
അന്ന് ഞാൻ അവരെ വെറുത്തിരുന്നു പിന്നീടു വര്ഷങ്ങള്ക്ക് ശേഷം അവരുടെ ആത്മകഥ വായിക്കാൻ ഇടയായി 
ഉള്ളു നീറുന്ന തേങ്ങലോടെ ഞാൻ ആ പുസ്തകം ( ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥ ) വായിച്ചു നിർത്തിയപ്പോൾ മനസ്സിൽ അവരോടു സഹതാപവും സ്നേഹവും ബഹുമാനവും ആയിരുന്നു 
എന്നും ലൈംഗീക തൊഴിലാളികൾ  സമൂഹത്തിന്റെ നീചമായ കോണിലേക്ക് വലിച്ചെറിയപെട്ടിരുന്നു അല്ലെങ്കിൽ ഇപ്പോളും ഞാനും  ഉൾപ്പെടുന്ന സമൂഹം അവരെ അവജ്ഞയോടെ നോക്കികാണുന്നു 
പക്ഷെ നാം ഒന്നൊർക്കുന്നില്ല അവരും സ്ത്രീകളാണ് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വെമ്പുന്ന ഒരു മനസ് അതിൽ ഓരോര്ത്തര്ക്കും ഉണ്ട് 
പക്ഷെ സാഹചര്യങ്ങൾ അവരെ ഇങ്ങനെയാക്കി തീർത്തു 
കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടി   വിൽക്കുന്നവർ ,കാമുകനാൽ ചതിക്കപ്പെട്ടവർ അങ്ങനെ എത്രയോപേർ ഈ അഴുക്കുചാലിൽ പൂണ്ടു പോയിരിക്കുന്നു 
സമൂഹത്തിന്റെ ഉന്നതിയിൽ ഉള്ള വ്യക്തികൾ തന്നെയാണ് ഇവരെ ഓരോരുത്തരെയും ഇങ്ങനെയാക്കി തീർത്തത് എന്നാ സത്യം എന്തുകൊണ്ട് അംഗീകരിക്കാൻ  നാം തയ്യാറാകുന്നില്ല ???
സ്ത്രീ ശാക്തികരണം എന്നത് ഇവരിൽ കൂടി എത്തിച്ചേരണം 
അറിയാതെ പെട്ടുപോയ ഇരുണ്ട ഗർത്തത്തിൽ നിന്ന് ഒരു പുതു ജീവന്റെ വെള്ളി വെളിച്ചം  ഇവർക്ക്‌ നല്കാൻ നമുക്ക്‌ കഴിയണം

ഒരു ഫേസ്ബുക്ക്‌ പ്രണയം

Posted by Sreelekshmi Kurup at 1:15 AM 0 comments
ഈ പ്രേമത്തിനു കണ്ണില്ല മൂക്കില്ല എന്നൊക്കെ പറഞ്ഞത് കേൾക്കുമ്പോൾ നമ്മുടെ കഥാനായികയ്ക്ക് പണ്ട് പരമ പുച്ഛമായിരുന്നു എന്നിട്ടെന്തായി പുച്ഛക്കാരി തലയും കുത്തി ഒരു പ്രേമത്തിൽ ചെന്ന് വീണു സംഭവം നടക്കുന്നത് ഒരു 3 കൊല്ലങ്ങൾക്ക് മുൻപാണ്
കൂട്ടുകാർ എല്ലാരും ഫേസ്ബുക്കിൽ തകർക്കുന്നെന്നു അറിഞ്ഞപ്പോൾ  നമ്മുടെ കഥാനായിക ഫേസ്ബുക്കിൽ ഒരു അക്കൗണ്ട്‌ എടുത്തു പക്ഷെ പാവം നായികയ്ക്ക് സംഭവം എന്താന്നു കാര്യമായി അറിയില്ലാരുന്നു 
വരുന്ന ഫ്രണ്ട് റിക്വസ്റ്റ്കൾ എല്ലാം നായിക അങ്ങ് അക്സിപ്റ്റി 
അങ്ങനെ ഒരു വിരുതൻ നമ്മുടെ നായികയോട് അങ്ങു ചാറ്റാൻ തുടങ്ങി 
പാവം നായിക വിരുതൻ നമ്മുടെ നായിക സുന്ദരിയാണെന്ന് പറഞ്ഞപ്പോളെക്കും നായിക അങ്ങു പൊങ്ങി പോയി താഴോട്ട് വരാൻ നായിക അങ്ങ് മടിച്ചു 
അതങ്ങനാണല്ലോ സുന്ദരിയാണെന്നു പറഞ്ഞാൽ ഇത് പെണ്ണും ഒന്ന് പൊങ്ങും 
നമ്മുടെ വിരുതൻ ആളൊരു സംഭവം ആരുന്നു .ഒറ്റ ദിവസം കൊണ്ടേ നായിക വെറുമൊരു പോട്ടിയാണെന്ന് വിരുതന് മനസിലായി 
എന്നാ പിന്നെ വളച്ചേക്കാമെന്ന് വിരുതനും അങ്ങ് വിചാരിച്ചു 
ഗൊച്ചു ഗള്ളൻ വിരുതൻ പുതിയ പല നമ്പറുകളും ഐശ്വര്യമായി റിലീസ് ചെയ്തു നുമ്മ നായിക ആ നമ്പറുകൾ റോങ്ങ്‌ നമ്പറുകൾ ആണെന്ന് അറിയാതെ ഹാർട്ട്‌ലെ ഫോണ്‍ ബുക്കിൽ സൂക്ഷിച്ചു വച്ച് 
വിരുതൻ തകർത്തു നമ്പറുകൾ വീണ്ടും വീണ്ടും റിലീസ് ചെയ്തു 
പിന്നെ നായിക വിരുതന് വേണ്ടി ഫേസ്ബുക്കിൽ രാവും പകലും ഒഴിച്ച് കാത്തിരുന്നു 
നമ്മുടെ വിരുതൻ ഒരു വിരുതൻ തന്നെ അല്ലെ അവൻ നായികയെ പൊക്കി പൊക്കി അവസാനം വളച്ചൊടിച്ചു ചാക്കിലാക്കി 
ഹാ നമ്മുടെ പുച്ഛക്കാരി നായിക വിരുതന്റെ  നമ്പറിൽ തലയും കുത്തി വീണു 
അങ്ങനെ ആ ഫേസ്ബുക്ക്‌ പ്രേമം അധികം വൈകാതെ ഫോണ്‍ പ്രേമത്തിലേക്ക് വഴിമാറി ജീവിതത്തിൽ ഒരിക്കലും റീചാർജ് ചെയ്യാത്ത നായിക അന്നുമുതൽ  BSNL ന്റെ ഒരു " തിരക്കു പിടിച്ച കസ്റ്റമർ " ആയി മാറി 
മൊബൈൽ പണി മുടക്കുമ്പോൾ നായിക മോബിലെന്റെ ചേട്ടൻ ആ വാലുള്ള ലാൻഡ്‌ ലൈൻ ഫോണിനെ ആശ്രയിച്ചു 
മകളും മൊബൈലും തമ്മിലുള്ള അഗാധ ബന്ധം കണ്ടു നായികയുടെ മാതാശ്രീയും പിതാശ്രീയും മുഖം ചുളിചെങ്കിലും നമ്മുടെ നായിക അത് വളരെ നന്നായി ഡീൽ ചെയ്തു അങ്ങനെ മാസങ്ങൾ കഴിഞ്ഞു നായികക്ക് പ്രേമം അങ്ങ് തലക്ക് പിടിച്ചു 
പെട്ടന്ന് ഒരു ദിവസം നമ്മുടെ വിരുതൻ ഫേസ്ബുകിന്നു അങ്ങ് അപ്രത്യക്ഷനായി പാവം നായിക വിരുതനെ കുറെ തിരഞ്ഞു ഫോണിൽ കൂടെയും അല്ലാതെയും പക്ഷെ നമ്മുടെ നായിക നിരാശയായി 
നായിക വിളിക്കുമ്പോൾ എല്ലാം വിരുതൻ ഫോണ്‍ കട്ട്‌ ചെയ്യാൻ തുടങ്ങി 
അതോടെ നായികയ്ക്ക് ഒന്ന് മനസിലായി പണ്ട് ഹാർട്ടിൽ സൂക്ഷിച്ച നമ്പറുകൾ എല്ലാം റോങ്ങ്‌ നമ്പറുകൾ ആണെന്ന് 
നായിക നിരാശ കാമുകിയിലേക്ക് വഴി മാറി 
നിരാശ ഗാനങ്ങൾ കേട്ട് തുടങ്ങി 
അതോടെയും തീര്ന്നില്ല ആ സെമെസ്റെരിലെ റിസൾട്ട്‌ പിറ്റേ ആഴ്ച വെടിക്കെട്ട്‌ പോലെ സ്റ്റൈൽ ആയി റിലീസ് ചെയ്തു 
വെടിക്കെട്ട്‌ പോലെ നായിക സപ്പ്ളി  ഏറ്റു വാങ്ങി സംപൂജ്യ ആയി തീര്ന്നു ,നല്ല പോലെ പഠിച്ചു കൊണ്ടിരുന്ന നായിക ഇപ്പൊ വട്ട പൂജ്യം .ഒരു ഫേസ്ബുക്ക്‌ പ്രേമം ഒപ്പിച്ച ഗുലുമാൽ അല്ലാതെന്തു 
(ഈ കഥ ഒരിക്കലും സാങ്കല്പികം അല്ല ഫേസ്ബുക്ക്‌ പ്രണയങ്ങളിൽ പെട്ട് ജീവിതം തന്നെ ഇല്ലാതാകുന്ന ഒരുപാട് പെണ്‍കുട്ടികൾ ഉണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന പെണ്‍കുട്ടി  അവളുടെ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.നിങ്ങൾ  സോഷ്യൽ സൈറ്റിൽ കൂടി പരിചയപ്പെടുന്ന ആരെയും യാഥാർത്ഥ ജീവിതവുമായി  കൂട്ടിമുട്ടിക്കരുത്.സോഷ്യൽ സൈറ്റിൽ കൂടി  നിങ്ങളെ ആര്ക്കും അനായാസമായി കബളിപ്പി ക്കാം പ്രത്യേകിച്ചും കൗമാരക്കാരായ പെണ്‍കുട്ടികളെ .)

 

മൊഞ്ചത്തി കുട്ടി Copyright © 2014 Design by Sreeji Renjith Sree | Renjith